Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second Time

Kasaragod

ര​ണ്ടാം​ പ്ര​തി ക​ര്‍​ണാ​ട​ക​യി​ല്‍ പി​ടി​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന ല​ഹ​രി ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി കു​മ്പ​ള പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി സ്വ​ദേ​ശി ഗോ​ഡ്‌​വി​ന്‍ ചാ​ക്കോ (33) ആ​ണ് ക​ര്‍​ണാ​ട​ക​യി​ലെ മ​ടി​ക്കേ​രി​യി​ല്‍ പി​ടി​യി​ലാ​യ​ത്.

മൈ​സൂ​രു​വി​ലെ ഒ​ളി​ത്താ​വ​ളം വ​ള​ഞ്ഞ പോ​ലീ​സി​നെ വെ​ട്ടി​ച്ച് അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ഗേ​റ്റ് വാ​ഹ​ന​മി​ടി​ച്ച് ത​ക​ര്‍​ത്ത് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചേ​സിം​ഗി​നൊ​ടു​വി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം കു​ടു​ക്കി​യ​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.35നു ​മം​ഗ​ല്‍​പാ​ടി സോ​ങ്കാ​ലി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ ആ​ദ്യ അ​റ​സ്റ്റ്. കാ​റി​ല്‍ അ​ന​ധി​കൃ​ത വി​ല്പ​യ്ക്കാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 53.980 ഗ്രാം ​എം​ഡി​എം​എ കു​മ്പ​ള എ​സ്‌​ഐ അ​ന​ന്ത​കൃ​ഷ്ണ​നും സം​ഘ​വും ചേ​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം സ​ഹി​തം ഒ​ന്നാം​പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് കു​മ്പ​ള സ്റ്റേ​ഷ​നി​ല്‍ എ​ന്‍​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അ​റ​സ്റ്റി​ലാ​യ ഒ​ന്നാം​പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റി​യ​ത് ര​ണ്ടാം​പ്ര​തി​യാ​യ ഗോ​ഡ്‌​വി​ന്‍ ആ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ദ​ഗ്ധ​വും ശാ​സ്ത്രീ​യ​വു​മാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ ഭാ​ര്യ​യു​മൊ​ത്ത് മൈ​സൂ​രു​വി​ലെ ഉ​ളി​ക്ക​ര സു​വാ​രി ഗാ​ര്‍​ഡ​നി​ലു​ള്ള ഒ​രു അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ ഒ​ളി​ച്ചു​താ​മ​സി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. മൈ​സൂ​രു പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ അ​ന്വേ​ഷ​ണ​സം​ഘം അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സി​നെ ക​ണ്ട​യു​ട​ന്‍ ഇ​യാ​ള്‍ സ്വ​ന്തം വാ​ഹ​ന​ത്തി​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ ഗേ​റ്റ് ത​ക​ര്‍​ത്ത് പു​റ​ത്തേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ കു​മ്പ​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​വ​രം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി. വി​ജ​യ​ഭ​ര​ത് റെ​ഡ്ഡി​യെ അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ളു​ടെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ര്‍​ധ​രാ​ത്രി​യി​ല്‍ ത​ന്നെ ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ, മൈ​സു​രു, കു​ട​ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്തു.

കു​മ്പ​ള പോ​ലീ​സും മാ​ണ്ഡ്യ, മൈ​സൂ​രു, കു​ട​ക് ജി​ല്ലാ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത​മാ​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ മ​ടി​ക്കേ​രി​യി​ല്‍ നി​ന്നു പ്ര​തി​യെ വാ​ഹ​നം സ​ഹി​തം പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി വ​ള​ഞ്ഞു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലേ​ക്ക് രാ​സ​ല​ഹ​രി എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​ണ്ണി​യാ​ണ് ഇ​തോ​ടെ പി​ടി​യി​ലാ​യ​ത്. കാ​സ​ര്‍​ഗോ​ഡ് എ​എ​സ്പി അ​ച്യു​ത് അ​ശോ​ക്, കു​മ്പ​ള എ​സ്എ​ച്ച്ഒ ബൈ​ജു കെ.​ജോ​സ്, എ​സ്‌​ഐ അ​ന​ന്ത​കൃ​ഷ്ണ​ന്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കി​ഷോ​ര്‍, ഡ്രൈ​വ​ര്‍ സി​പി​ഒ ജാ​ബി​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up